07:49pm 07 November 2026
NEWS
ആത്മഹത്യാ പ്രതിരോധ ദിനം കുസാറ്റിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
11/09/2026  07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആത്മഹത്യാ പ്രതിരോധ ദിനം  കുസാറ്റിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോക്കോൾ (ICREP) ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാം’ (Changing the Narrative on Suicide) എന്നതായിരുന്നു പരിപാടിയുടെ പ്രമേയം.

ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട അവബോധം, കരുതൽ, പിന്തുണ എന്നിവ പ്രോത്സാഹിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ സമയത്ത് സഹായം തേടാൻ കഴിയുന്ന പിന്തുണയുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ ചൂണ്ടിക്കാട്ടി.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടന്ന ആദ്യ സെഷന്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റും അക്കാദമിക് സൈക്കോതെറാപ്പിസ്റ്റുമായ ഡോ. മുഹമ്മദ് സാദിഖ് നേതൃത്വം നൽകി. ഉച്ചയ്ക്ക് 2 മുതൽ 4 വരെ നടന്ന രണ്ടാമത്തെ സെഷന് തൃശൂർ ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്ററിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ഷജിന കെ. എസ്. നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img